മുംബൈ: ഇന്ത്യയിലെ മുന്‍നിര കാര്‍, എസ്യുവി നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ് ടാറ്റ പഞ്ചിന്റെ പുതുമയാര്‍ന്ന പതിപ്പ് അവതരിപ്പിച്ചു.
കൂടുതല്‍ വേഗതയും ബുദ്ധിശക്തിയും കരുത്തും ചേര്‍ന്ന ഈ ഓള് ന്യൂ ടാറ്റ പഞ്ച് കമാന്‍ഡ് മാക്സ് എന്ന സിഗ്നേച്ചര്‍ ഡിസൈനോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
5.59 ലക്ഷം മുതല്‍ (എക്സ്ഷോറൂം, ന്യൂഡല്‍ഹി) എന്ന ആകര്‍ഷകമായ പ്രാരംഭ വിലയിലാണ് വാഹനം ലഭ്യമാകുന്നത്.
മികച്ച പവര്‍ ടു വെയിറ്റ് അനുപാതത്തോടെ രസകരമായ ഡ്രൈവിംഗ് അനുഭവം നല്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഐ ടര്‍ബോ റെവോട്രോണ്‍ എന്ജിന്, എഎംടി ഗിയര്‍ ബോക്സോടുകൂടിയ ഐസിഎന്‍ജി സാങ്കേതികവിദ്യ എന്നീ രണ്ട് പവര്‍ ട്രെയിനിലാണ് പുതിയ ടാറ്റ പഞ്ച് കുതിക്കുന്നത്.
ആദ്യമായി അവതരിപ്പിക്കപ്പെടുന്ന എഎംടി-ഐസിഎന്‍ജി കോംബിനേഷന്‍ മികച്ച കാര്യക്ഷമതയും സൗകര്യവും ഉറപ്പാക്കുന്നു.